തേടി ജ്ഞാൻ എങ്ങോ അലഞ്ഞു
സ്വരപതംഗമായ് പാറിപ്പറന്നു നീ
എന്നിൽനിന്നെന്തെ മാഞ്ഞു..
നീ എന്നിൽനിന്നെന്തെ മാഞ്ഞു..
കാലവും പ്രകൃതിയും ഉണരും മുമ്പേ
അവനിവിളക്കിൽ നിൻ തിരികൾ തെളിഞ്ഞു
മാനവമാനസഭാവങ്ങളൊക്കെയും
രാഗങ്ങളാക്കി നീ..
നാദരൂപങ്ങളാക്കി നീ..
ഹൃദയസാരംഗിയിൽ നീ വന്നു മീട്ടിയ
ലയവും താളവും കേട്ടു
കോകിലകൂജനം കർണപുടങ്ങളിൽ
പഞ്ചമശ്രുതിയായി..
നിൻ അനുപല്ലവിയായി..
അഴലുകൾ പോക്കുവാൻ അകതാരിൽ നിന്നെ ജ്ഞാൻ
അരുമയായ് എന്നും ചേർത്തുവച്ചു
മനമിതിൽ എഴുതിയ ഗാനങ്ങൾക്കൊക്കെ നിൻ
വർണ്ണച്ചിറകുകൾ നൽകൂ..
നിൻ ഏഴുനിറങ്ങളുമേകൂ..
No comments:
Post a Comment