Sunday, February 5, 2023

ഫെബ്രുവരി 6


കാലത്തിന്റെ പടവുകളിലൂടെ പതിനേഴു വർഷങ്ങൾ പിന്നോട്ട് നടക്കുമ്പോൾ എനിക്ക് കാണാം അദ്ധ്യാപക ജോലിയുടെ ഭാണ്ഡവും പേറി ഒരു മലയോര ഗ്രാമത്തിൽ നിന്നും പാലക്കാട്  വന്നിറങ്ങിയ ഇരുപത്തിരണ്ടുകാരനെ. ഫെബ്രുവരി മാസത്തെ പാലക്കാടൻ കാറ്റും തന്നോളും മുതിർന്ന വിദ്യാർഥികളും തെല്ലൊന്നു ഭയപെടുത്തിയെങ്കിലും, ആ മണ്ണിൽ തന്നെ ഉറച്ചു നില്ക്കാൻ അവൻ തീരുമാനിച്ചു. ആശ്രയം തേടി വരുന്നവരെ നിരാശരാക്കാത്ത പാലക്കാടൻ മണ്ണ് അവനു വേണ്ട സകലജീവിതസൗഭാഗ്യങ്ങളും നൽകി. ഒരിക്കലും വിട്ടു പോകാതിരിക്കാൻ അവനൊപ്പും അവളെയും അവിടെ തന്നെ ചേർത്തുനിർത്തി. അനേകം മനുഷ്യരുടെ കഴിവിലും പരിശ്രമത്തിലും ഉയർന്നുവന്ന എൻഎസ്എസ് ഇന്റെ മഹാസ്ഥാപനം അദ്ധ്യാപകജോലിയുടെ മനോഹാരിതയും  മഹത്വവും  അവനു മുന്നിൽ തുറന്നുകാട്ടി. പ്രകാശത്താൽ സ്വയം ഉത്തേജിതനാവുകയും   തലമുറകൾക്ക് തണലാവുകായും ചെയ്യുന്ന ആൽമരം പോലെ, അറിവെന്ന വെളിച്ചത്തെ സ്വയം തേടുകയും, നേടിയവയെ അന്വേക്ഷികളിലേക്കു പകർന്നുനല്കുകയും  ചെയ്യുന്ന മറ്റൊരു ആൽമരമായി   മാറാൻ അവൻ തയ്യാറെടുത്തു..


പതിനേഴു പടികൾ പിന്നിട്ടിരിക്കുന്നു..ഇനി മുന്നോട്ടു പോകേണ്ടതും അത്ര തന്നെ പടികൾ..വയലാറിന്റെ വരികളിൽ നിന്നും അല്പം കടമെടുത്തു എഴുതി നിർത്തട്ടെ...

അറിവാം വാരിധിയിൽ ജ്ഞാൻ  വെറുമൊരു

ജലകണം മാത്രമെന്നറിയുന്നുവെങ്കിലും

അതിൻ അനന്തതയ്‌ക്കല്ലാതെയൊന്നിന്നുമി-

ന്നോളക്കുത്തുകൾതീർക്കുവാൻ         

കഴിയുകില്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!

No comments:

Post a Comment

സ്വരപതംഗം

    സംഗീതമേ നിൻ്റെ സാന്ത്വനസ്പർശം തേടി ജ്ഞാൻ എങ്ങോ അലഞ്ഞു സ്വരപതംഗമായ് പാറിപ്പറന്നു നീ എന്നിൽനിന്നെന്തെ മാഞ്ഞു.. നീ എന്നിൽനിന്നെന്തെ മാഞ്ഞു....