മണ്ണിനെ പുൽകാൻ കഴിയാത്ത മേഘങ്ങൾ
മഴനീർ തുള്ളികളായി
നിറങ്ങളായ് നിറയുവാൻ മോഹിച്ച നീർതുള്ളി
അഴകാർന്ന മാരിവില്ലായി..
കനക കതിരുകൾ മോഹിച്ച രാവുകൾ
തെളിവാർന്ന പൊൻപുലരികളായി
ഞെട്ടറ്റു വീണൊരാ പൂവിന്റെ പുഞ്ചിരി
തെളിവാർന്ന പൊൻപുലരികളായി
ഞെട്ടറ്റു വീണൊരാ പൂവിന്റെ പുഞ്ചിരി
പുതിയൊരു പൂന്തളിരായി..
ജലധാര മോഹിച്ച ശിലകൾ തൻ പാളികൾ
ജലധാര മോഹിച്ച ശിലകൾ തൻ പാളികൾ
സത്യമാം ശിവരൂപമായി
സ്വരങ്ങളെ തഴുകാൻ കഴിയാത്ത മുളംതണ്ട്
മുരാരിതൻ മുരളികയായി..
നവ വസന്തങ്ങൾ തേടുന്ന മാനസം
ആർദ്രമാം ഋതുഭേദമായി
പറയാൻ മറന്നൊരു വാക്കുകളത്രെയും
കൈവിരൽത്തുമ്പിലെ അക്ഷരമായ്..
കൈവിരൽത്തുമ്പിലെ അക്ഷരമായ്..
No comments:
Post a Comment