പൂമരചില്ലയിൽ മൊട്ടിട്ട പൂവിനെ
മാരുതൻ തഴുകി തഴുകി നിൽക്കേ..
എങ്ങുനിന്നോ എന്റെ മൺവീണയിൽ
ഒരു ഹംസനാദത്തിന്റെ മൂളൽ കേട്ടൂ..
ഹംസനാദത്തിന്റെ മൂളൽ കേട്ടൂ..
മൗനത്തിൻ ജാലകവാതിലിൻ ചാരെ ജ്ഞാൻ
ഒരു മുളംതണ്ടായി നില്കും നേരം..
കിളികൾ തൻ കൊഞ്ചലും ദലമർമ്മരങ്ങളും
ഉയിരിൽ മൊഴികൾ പകർന്നു തന്നു..
പകലുകൾ നിമികളായി മാറ്റി ജ്ഞാൻ നിന്നിൽ
അലിയുവാൻ മോഹിച്ചിരുന്നു പോയി..
അലിയുവാൻ മോഹിച്ചിരുന്നു പോയി..
വഴികൾ മറന്നൊരു യാത്രികനായി ജ്ഞാൻ
എവിടെയും എത്താതെ തേങ്ങി നിൽക്കേ..
ഒരു ചിത്രശലഭത്തിൻ ചിറകടി എന്നിൽ
നിൻ പദചലനത്തിൻ അലകളായി..
സമയമാം തോണിയിലേറിയെൻ മുന്നിൽ
പുതിയൊരു തിങ്കളായ് നീ വന്നു..
പുതിയൊരു തിങ്കളായ് നീ വന്നു..
No comments:
Post a Comment